കാക്കയങ്ങാട്: മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കുക , പോലീസ് ക്രിമിനലുകളെ നിയമത്തിനുമുന്നിൽ കൊണ്ടുവരിക, വിലകയറ്റം നിയന്ത്രിക്കുക, തൃശൂർ പൂരം കലക്കിയ പോലീസ് ഭരണമാഫിയ ബന്ധം അന്വേഷിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മുഴക്കുന്ന് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാക്കയങ്ങാട് ടൗണിൻ പ്രതിഷേധപ്രകടനം നടത്തി. മണ്ഡലം പ്രസിഡണ്ട് കെ.പി.നമേഷ് കുമാർ, ദീപ ഗിരീഷ്, സിബി ജോസഫ്, സജിതമോഹനൻ, വിജയലക്ഷ്മി, വി. രാജു, കെ.എം.ഗിരീഷ്,പി.പി. മുസ്തഫ, എ കുഞ്ഞിരാമൻ നമ്പ്യാർ, സജീവൻ കെ.കെ, ബേബി ജോൺ തെങ്ങുംപള്ളി ,വി.ഡി. ജോസ്, സി.കെ. മോഹനൻ, സി.കെ.പ്രകാശൻ, ഷിൻസ് കെ. ജോൺ, രാമകൃഷ്ണൻ എൻ.സി എന്നിവർ നേതൃത്വം നൽകി.
Outside the shop... Kakkayangad Congress demonstration.